ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തുമ്പിയോട്

കാറ്റിന്റെ കാണാ തേരേറി വന്നൊരെന്നോമൽത്തുമ്പീ നീ മാനത്തെ മേഘത്തോപ്പിലെ മരതക കൊട്ടാരം കണ്ടിട്ടുണ്ടോ? കൂരിരുൾ പുതയ്ക്കുമ്പോൾ കാനനം ഉറങ്ങുവാൻ താരകൾ പാടുന്ന  താരാട്ടു കേട്ടിട്ടുണ്ടോ? പച്ചിലക്കൂട്ടത്തിൽപെട്ട തുമ്പ പ്പൂക്കളും പാടവരമ്പത്ത് പാറിപ്പറന്ന  നീലപട്ടവും പറഞ്ഞ കഥകളു- മിതുവരെ നീ അറിഞ്ഞിട്ടുണ്ടോ? Photo by Richu Roy
ഈയിടെയുള്ള പോസ്റ്റുകൾ

നോട്ടം

തിരിഞ്ഞൊന്നു നോക്കാനെന്തേ തുനിഞ്ഞില്ല നീ വിരഹഭാരമേന്തുന്ന വേദനയാൽ വിഷണ്ണനായ്‌ വിജനതയിലേക്ക്‌ നോക്കിനിൽക്കുന്നു ഞാൻ

സ്വപ്നങ്ങൾ

ഓക്സിജൻ കുമിളകൾ പിന്നിലായൊരു പശ്ചാത്തലഗീതം മീട്ടുമ്പോൾ  അടഞ്ഞുപോയൊരീ കിളിവാതിലിനിയും എത്രനാൾ അടഞ്ഞു തന്നെ കിടന്നേ- ക്കുമെന്നയാശങ്കയിൽ മുങ്ങിത്താണങ്ങടങ്ങുവാൻ  പോകുന്ന മാത്രയിലുമൊരു കുളിർ തെന്നലായൊ-  ഴുകിയെത്തുമൊരെൻ സ്വപ്നങ്ങൾതൻ പായ്  വഞ്ചിക്കിനിയും താണ്ടാൻ ദൂരങ്ങളേറെയുണ്ടത്രെ മറവിയുടെ ചുഴികളിൽ എന്നോ മറഞ്ഞ ഒരു കളിപ്പാവ, ഒരു നിറഞ്ഞ പുഞ്ചിരി,  ചന്തമുള്ള ആടുകൾ മേയുന്ന വീട്ടുപരിസരങ്ങൾ, സന്ധ്യമയങ്ങുമ്പോൾ മടിച്ചുണരുന്ന സ്ട്രീറ്റ്ലൈറ്റുകൾ, എത്രയാലോചിച്ചാലും പിടിതരാത്ത സ്ഥലനാമങ്ങൾ, ഒരിക്കൽ മാത്രം കണ്ട മഴവില്ല്, വർണച്ചായങ്ങൾ, കാത്തിരിപ്പിന്റെ കഥകളെഴുതുന്ന നീലമഷിപ്പേനകൾ മയക്കത്തിനും ഉണർവിനുമിടയിലൂടെയുള്ള ഇരുണ്ട പ്രയാണങ്ങളിൽ തെളിഞ്ഞു മങ്ങിമായുന്ന ഓരോ ചിത്രങ്ങളും ഓരോ സ്വപ്നങ്ങളായി മാറുന്നു

യാത്ര

പുലരിവെയിലിൻ പൊൻവെട്ടം ചൂടിയ  കവിളുകൾ വിടർത്തി നീ പുഞ്ചിരിക്കുന്നു തളരാതെ തോണിയിൽ ഒരുവട്ടി പൂക്കളുമായ് നാം ഇതുവരെ കാണാത്ത തീരങ്ങൾ തേടുന്നു Photo by  cottonbro  from  Pexels

തനിച്ചിരിക്കുമ്പോൾ

തനിച്ചിരിക്കുമ്പോൾ ഓർമകൾ വെട്ടിത്തെളിച്ച വീഥി താണ്ടി  ഞാനൊരു യാത്ര പോകും യാത്രയിലുടനീളം  നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഓരോന്നായി കൂടെ കൂടും എന്നോ കണ്ട ഇടങ്ങളും മനസ്സിൽ മായാത്ത മൊഴികളും മറക്കാനാവാത്ത ചില മനുഷ്യരും യാത്രയുടെ അവസാനം ഞാൻ മറവിയുടെ മഞ്ഞുമൂടിയ താഴ്വാരങ്ങളിലെത്തിച്ചേരും കടന്നകാലങ്ങളെ പൊതിഞ്ഞ മഞ്ഞിൽ മറഞ്ഞുപോയ സ്വപ്നങ്ങളെ  ഓരോന്നായി ഞാൻ ഓർത്തെടുക്കും പിന്നെ, വീണ്ടും ഓർത്തെടുത്ത സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനായി ഞാൻ തനിച്ചാണെന്ന ദുഃഖം മറന്നു തിരികെനടക്കും Photo by  Kasia Palitava  from  Pexels

ചിത്രശലഭം

വീട്ടുമുറ്റത്തെ  പൂന്തോപ്പിലെന്നുമൊരു ചിത്രശലഭം  വരുമായിരുന്നു കറുപ്പിൽ  തൂവെള്ള കുത്തുകൾ കോറിയ ചിറകുകൾ  താനേ വീശി പൂന്തേൻ നുകർന്നും പാറിപ്പറന്നുമവളെന്നിലെന്നു- മൊത്തിരി കൗതുകം നിറച്ച് മെല്ലെ  അകലെ മറയും Photo by  Zaw Win Tun  from  Pexels

വൈകി വന്ന മഴ

ഈ മഴ ഇനിയൊരുപക്ഷെ എന്തിനു പെയ്യണം നനവ് കൊതിച്ചു വരവുംകാത്തുനിന്ന പൂവിന്റെ ഇതളുകൾ മുൻപേ കൊഴിഞ്ഞുപോയതല്ലേ പുണരുവാൻ മഴയിനിയീവഴി വരില്ലെന്ന ചിന്തയിൽ വീണു പോയ പൂവിന്റെ പരിഭവമിനിയാരറിയാൻ Photo by  Kadir Akman  from  Pexels