അങ്ങനെ
ചില നേരങ്ങളിലെങ്കിലും
തോന്നാറുണ്ട്...
എങ്ങോട്ടെന്നിനിയും പിടിതരാത്ത
തനിച്ചായ യാത്രയിൽ
വേവുന്നൊരീ ഒറ്റവരിപ്പാതയിലായെങ്ങോ
ഓരത്ത്
വെളുത്ത ഒരു കുടയുമേന്തി
നീ
നിൽക്കുന്നുണ്ടെങ്കിലെന്ന്...
എന്റെ വരണ്ട കരങ്ങളിൽ
നിന്റെ ചുണ്ടുകൾ ചേരുമ്പോൾ
പ്രതീക്ഷകൾ വറ്റിയ നയനങ്ങളിൽ
വീണ്ടും
ഓർമകളുടെ നനവുപടർന്നെങ്കിലെന്ന്...
അതറിഞ്ഞു നീ നീട്ടിയ
പുഞ്ചിരിയിൽ
ഒരു ഞൊടിയിൽ
ഞാനെന്റെ മനസ്സിലെ ആശങ്കകൾ
മറന്നുപോയെങ്കിലെന്ന്...
അങ്ങനെയെനിക്ക്
ചില നേരങ്ങളിലെങ്കിലും
തോന്നാറുണ്ട്...
Photo by Angelica Reyn from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ