ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തുമ്പിയോട്

കാറ്റിന്റെ കാണാ തേരേറി വന്നൊരെന്നോമൽത്തുമ്പീ നീ മാനത്തെ മേഘത്തോപ്പിലെ മരതക കൊട്ടാരം കണ്ടിട്ടുണ്ടോ? കൂരിരുൾ പുതയ്ക്കുമ്പോൾ കാനനം ഉറങ്ങുവാൻ താരകൾ പാടുന്ന  താരാട്ടു കേട്ടിട്ടുണ്ടോ? പച്ചിലക്കൂട്ടത്തിൽപെട്ട തുമ്പ പ്പൂക്കളും പാടവരമ്പത്ത് പാറിപ്പറന്ന  നീലപട്ടവും പറഞ്ഞ കഥകളു- മിതുവരെ നീ അറിഞ്ഞിട്ടുണ്ടോ? Photo by Richu Roy

നോട്ടം

തിരിഞ്ഞൊന്നു നോക്കാനെന്തേ തുനിഞ്ഞില്ല നീ വിരഹഭാരമേന്തുന്ന വേദനയാൽ വിഷണ്ണനായ്‌ വിജനതയിലേക്ക്‌ നോക്കിനിൽക്കുന്നു ഞാൻ

സ്വപ്നങ്ങൾ

ഓക്സിജൻ കുമിളകൾ പിന്നിലായൊരു പശ്ചാത്തലഗീതം മീട്ടുമ്പോൾ  അടഞ്ഞുപോയൊരീ കിളിവാതിലിനിയും എത്രനാൾ അടഞ്ഞു തന്നെ കിടന്നേ- ക്കുമെന്നയാശങ്കയിൽ മുങ്ങിത്താണങ്ങടങ്ങുവാൻ  പോകുന്ന മാത്രയിലുമൊരു കുളിർ തെന്നലായൊ-  ഴുകിയെത്തുമൊരെൻ സ്വപ്നങ്ങൾതൻ പായ്  വഞ്ചിക്കിനിയും താണ്ടാൻ ദൂരങ്ങളേറെയുണ്ടത്രെ മറവിയുടെ ചുഴികളിൽ എന്നോ മറഞ്ഞ ഒരു കളിപ്പാവ, ഒരു നിറഞ്ഞ പുഞ്ചിരി,  ചന്തമുള്ള ആടുകൾ മേയുന്ന വീട്ടുപരിസരങ്ങൾ, സന്ധ്യമയങ്ങുമ്പോൾ മടിച്ചുണരുന്ന സ്ട്രീറ്റ്ലൈറ്റുകൾ, എത്രയാലോചിച്ചാലും പിടിതരാത്ത സ്ഥലനാമങ്ങൾ, ഒരിക്കൽ മാത്രം കണ്ട മഴവില്ല്, വർണച്ചായങ്ങൾ, കാത്തിരിപ്പിന്റെ കഥകളെഴുതുന്ന നീലമഷിപ്പേനകൾ മയക്കത്തിനും ഉണർവിനുമിടയിലൂടെയുള്ള ഇരുണ്ട പ്രയാണങ്ങളിൽ തെളിഞ്ഞു മങ്ങിമായുന്ന ഓരോ ചിത്രങ്ങളും ഓരോ സ്വപ്നങ്ങളായി മാറുന്നു