കാറ്റിന്റെ കാണാ തേരേറി
വന്നൊരെന്നോമൽത്തുമ്പീ നീ
മാനത്തെ മേഘത്തോപ്പിലെ
മരതക കൊട്ടാരം കണ്ടിട്ടുണ്ടോ?
കൂരിരുൾ പുതയ്ക്കുമ്പോൾ
കാനനം ഉറങ്ങുവാൻ
താരകൾ പാടുന്ന
താരാട്ടു കേട്ടിട്ടുണ്ടോ?
പച്ചിലക്കൂട്ടത്തിൽപെട്ട തുമ്പ
പ്പൂക്കളും പാടവരമ്പത്ത് പാറിപ്പറന്ന
നീലപട്ടവും പറഞ്ഞ കഥകളു-
മിതുവരെ നീ അറിഞ്ഞിട്ടുണ്ടോ?
Photo by Richu Roy
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ